ഒരു ദിവസം നാല് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, വിജൂ കൃഷ്‌ണൻ, മറിയം ധാവ്‌ളെ, സുഭാഷിണി അലി തുടങ്ങിയവരും വിവിധയിടങ്ങളിൽ പൊതുയോഗങ്ങളിൽ സംസാരിക്കും.
അതേസമയം, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും.
ഇന്ന് അവധി ദിനമായതിനാൽ പത്രികാ സമർപ്പണം ഉണ്ടാകില്ല. നാളെ 11 മണി മുതൽ മൂന്നു മണിവരെ ബന്ധപ്പെട്ട വരണാധികാരികൾ മുമ്പാകെ പത്രിക സമർപ്പിക്കാൻ അവസരമുണ്ടാകും. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 537 നാമനിർദേശ പത്രികകൾ ലഭിച്ചു.
മറ്റന്നാളാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരം ഉണ്ടാകും. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്.
0 Comments