തിരൂരിലാണ് മത്സരിക്കാൻ താല്പര്യമെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. എൽഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും താനൂരിൽ അബ്ദുറഹിമാൻ പ്രചരണത്തിനിറങ്ങിയിരുന്നില്ല. സാമൂഹികമാധ്യമങ്ങളിലും അദ്ദേഹം പ്രചാരണം തുടങ്ങിയിരുന്നില്ല. താനൂരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിട്ടുള്ളത്.
അതേസമയം അബ്ദുറഹിമാനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെത്തും. അബ്ദുറഹിമാനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സിപിഎം ജില്ല കമ്മറ്റി ഓഫീസിന്‍റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ഇന്ന് മലപ്പുറത്ത് എത്തുമ്പോഴാണ് കൂടിക്കാഴ്ച. സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടും അബ്ദുറഹിമാൻ പ്രചരണം ആരംഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് മുഖ്യമന്ത്രി അബ്ദുറഹിമാനുമായി നേരിട്ട് ചർച്ചക്ക് ഒരുങ്ങുന്നത്.
0 Comments