യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ച് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റു. അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവം.
പുലർച്ചെയുണ്ടായ മിസൈൽ ആക്രമണത്തിലാണ് അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റത്. മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് പ്രത്യേക സാമ്പത്തിക മേഖലയായ ഖലീഫ ഇക്കണോമിക്ക് സോൺസ് അബുദാബിയിൽ രണ്ടിടങ്ങളിലായായി തീപിടുത്തമുണ്ടായി. കഴിഞ്ഞ ദിവസം സമാനസാഹചര്യത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ട് പേര് മരിച്ചിരുന്നു. പുലർച്ചെ റിയാദിന് നേരെയും മിസൈൽ ആക്രമണ ശ്രമമുണ്ടായി. ആക്രമണം പ്രതിരോധിച്ചതായി സൗദി പ്രതിരോധവകുപ്പ് അറിയിച്ചു.
ബഹ്‌റൈനിൽ പുലർച്ചെ രണ്ട് തവണ അലാറം മുഴങ്ങി. 24 മണിക്കൂറിനിടെ 6 ഡ്രോണുകൾ നേരിട്ടതായി കുവൈറ്റ് നാഷണൽ ഗാർഡ് അറിയിച്ചു.ഗൾഫിലെ റദ്ധാക്കിയ പ്ളസ് ടു പരീക്ഷ മൂല്യനിർണയത്തിന് സിബിഎസ്ഇ പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു. ക്ലാസ് അസസ്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഒരു പരീക്ഷ മുതൽ 6 പരീക്ഷവരെ എഴുതാൻ ഉള്ളവരുടെ ഫലം പുറത്തുവരുക. ഇൻ്റേണൽ മാർക്കിൽ ആർക്കും മാറ്റമുണ്ടാകില്ല. ഏപ്രിൽ 6 നും 13 നും ഇടയിൽ മാർക്ക് അപ്‌ലോഡ് ചെയ്യണമെന്നും നിർദേശമുണ്ട്.

0 Comments