പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെയും സ്റ്റാഫിനെയും തസ്തിക ഉടൻ നികത്തുക,താലൂക്ക് ആശുപത്രിയുടെ കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കുക,ആശുപത്രി ഫാർമസിയിൽ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡിഎയുടെ നേതൃത്വത്തിൽപേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. പേരാവൂർ ഇരിട്ടി റോഡിൽ നിന്ന് ആരംഭിച്ച മാർച്ച് ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് നടത്തിയ ധർണ സമരം. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് ബേബി സോജ അധ്യക്ഷത വഹിച്ചു.ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി കെ വി അജി,ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ കൂട്ട ജയപ്രകാശ്,ശ്രീകുമാർ കൂടത്തിൽ,കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ മനോഹരൻ വയോറ ,സന്തോഷ് സ്റ്റീഫൻ,ടി എസ് ഷിനോജ്,സി ആദർശ്,അരുൺ ഭരത്,പ്രജിത്ത് ചാലാറത്ത്,മിനി ,ഹരിദാസ്,ബാബു ,ജയ്സൺ തുടങ്ങിയോ സംസാരിച്ചു.

0 Comments