നവീകരിച്ച കരിക്കോട്ടക്കരി പാറക്കപ്പാറ പള്ളി -അറക്കൽ ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു


കരിക്കോട്ടക്കരി:സണ്ണി ജോസഫ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കരിക്കോട്ടക്കരി പാറക്കപ്പാറ പള്ളി -അറക്കൽ ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു.

അഡ്വ. സണ്ണി ജോസഫ് എം എൽ എ  ഉദ്ഘാടന കർമ്മം നിർവഹിച്ചു .അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ മിനി വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. സി ചാക്കോ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം മനോജ്‌ എം കണ്ടത്തിൽ,ഫാ. മനോജ്‌ മലാക്യസ്, വാർഡ് മെമ്പർമാരായ  മേഴ്‌സി മരിയ,ഷെമിന ബാബു,ജോസഫ് വട്ടുകുളം എന്നിവർ സംസാരിച്ചു.

Post a Comment

0 Comments