കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

ഡല്‍ഹിയില്‍ നിന്ന് കെ സുധാകരന്‍ പുലര്‍ച്ചെയോടെ കണ്ണൂരില്‍ മടങ്ങിയെത്തി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും. സുധാകരന്റെ ആശിര്‍വാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ആണ് മോഹനന്റെ തീരുമാനം. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ സുധാകരന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്ന ശേഷം സുധാകരന്‍ എന്തുപറയും എന്നുള്ളതാണ് രാഷ്ട്രീയ ആകാംക്ഷ. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് മുന്നോട്ടുപോകും എന്നാണ് ഇന്നലെ ഡല്‍ഹിയില്‍ സുധാകരന്‍ പറഞ്ഞത്.

താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നായിരുന്നു ഡല്‍ഹിയില്‍ സുധാകരന്റെ പ്രതികരണം. പാര്‍ട്ടി മാറാനില്ലെന്നും താന്‍ എത്രയോ ചെറുതാണ് തന്റെ പ്രസ്ഥാനം അതിലും എത്രയോ വലുതാണ് എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. ഹൈക്കമാന്‍ഡ് നിലപാട് മാറാതിരുന്നതോടെ അടൂര്‍ പ്രകാശിനും സീറ്റ് നിഷേധിക്കപ്പെട്ടു.

Post a Comment

0 Comments