മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം

 



തിരുവനന്തപുരം: മുള്ളൻ പന്നിയെ കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്ക് ജാമ്യം. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കഴിഞ്ഞദിവസമാണ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തി ശശി കീഴടങ്ങിയത്. നേരത്തെ ഇദ്ദേഹത്തിന്റെ മുൻ‌കൂർ ജാമ്യപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.

കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടിലാണ് മുള്ളൻപന്നി കയറിയത്. തുടർന്ന് വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരം അറിയിച്ചു കാത്തിരിക്കുകയായിരുന്നു. എന്നാൽ പ്രദേശത്തെത്തിയ വെള്ളനാട് ശശി, മുള്ളൻ പന്നിയെ മരപട്ടിക ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട ജീവിയാണിത്. മുള്ളന്‍ പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

കേസിൽ വെള്ളനാട് ശശിയെ സഹായിക്കുന്ന നിലപാടായിരുന്നു ഫോറസ്റ്റിന്റേത്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങില്‍ അടക്കം പങ്കെടുത്തിരുന്നു.

Post a Comment

0 Comments