തിരഞ്ഞെടുപ്പ് ചട്ടലംഘനം; കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

 

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി വാർത്താക്കുറിപ്പ് ഇറക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർക്ക് സസ്‌പെൻഷൻ. ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിഷയത്തിൽ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്.

അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷ്, തനിക്കെതിരെ യു.ഡി.എഫ് പ്രവർത്തകർ വ്യാജപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയെക്കുറിച്ചുള്ള വിവരം ഔദ്യോഗിക പി.ആർ.ഡി വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. സർക്കാർ സംവിധാനം ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആരോപിച്ച് യു.ഡി.എഫ് പരാതി നൽകുകയായിരുന്നു.

Post a Comment

0 Comments