മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും വെല്ലുവിളിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും സാധിക്കുമോ എന്ന് ജി സുധാകരൻ ചോദിച്ചു. കണ്ണൂരിൽ അഞ്ച് സീറ്റുകൾ സിപിഐഎം നേതാക്കൾക്ക് ജയിക്കാനായി സൃഷ്ടിച്ചുവെന്ന് അദേഹം പറഞ്ഞു.
വെല്ലുവിളി കേട്ട് വരേണ്ടതില്ലെന്നും നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി വെച്ച സീറ്റാണ് കണ്ണൂരിലേതെന്നും ജി സുധാകരൻ പരിഹസിച്ചു. നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി വെച്ച സീറ്റാണ് കണ്ണൂരിലേതെന്നും ജി സുധാകരന്റെ പരിഹാസം. സിപിഐഎമ്മിന് ആലപ്പുഴയിൽ ഇത്തവണ മൂന്ന് സീറ്റ് കിട്ടിയാൽ ഭാഗ്യമാണെന്നും ചിലപ്പോൾ ഒന്നും കിട്ടിയില്ലെന്നും വരാമെന്നും അദേഹം പറഞ്ഞു.

0 Comments