യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഗൾഫ് രാജ്യങ്ങൾ നിലവിൽ തീരുമാനമെടുത്തിട്ടില്ല. അയൽ രാജ്യങ്ങൾക്ക് മേലുള്ള ആക്രമണം അവസാനിപ്പിക്കാൻ ശ്രമം തുടരാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ജിസിസി രാജ്യങ്ങളുടെ വിദേശകാര്യ മന്തിമാർ പങ്കെടുത്തു.
അതേസമയം ഇന്നലെ റിയാദിൽ മിസൈൽ ആക്രമണമുണ്ടായി. യുദ്ധം ആരംഭിച്ച ശേഷം സൗദി തലസ്ഥാനം കണ്ട ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ രാത്രി ഉണ്ടായത്. മിസൈൽ ഭാഗം കെട്ടിടത്തിൽ പതിച്ച് പരിക്കേറ്റ 4 പ്രവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവർ ഏഷ്യൻ വംശജരാണെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
0 Comments