കൊച്ചി: ഓപറേഷന്‍ നുംകൂറില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി ബിസ്വദീപ് ദാസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഡംബരകാറുകള്‍ ഭൂട്ടാനില്‍ നിന്ന് രാജ്യത്തേക്ക് കടത്തിയതിലാണ് അറസ്റ്റ്. കേസില്‍ നാല് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
പിടിയിലായ മുഖ്യസൂത്രധാരന്‍ വഴി വാഹനക്കടത്ത് സംഘത്തിലെ കൂടുതല്‍ പേരിലേക്ക് എത്താനാകുമെന്ന പ്രതീക്ഷയിലാണ് കസ്റ്റംസ്. ഭൂട്ടാന്‍ റോയല്‍ ആര്‍മിയുടെയും മറ്റും പേരില്‍ വ്യാജരേഖകള്‍ ചമച്ച് നികുതി നല്‍കാതെ ഇന്ത്യയിലേക്ക് കടത്തുന്ന ആഡംബര കാറുകളെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട ഓപറേഷനാണ് നുംകൂര്‍.
കൊച്ചി കേന്ദ്രീകരിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ പ്രമുഖ സിനിമാ താരങ്ങളുടെയും ബിസിനസുകാരുടെയും വീടുകളില്‍ പരിശോധന നടക്കുകയും ചില വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

0 Comments