ചുങ്കക്കുന്ന്: നാഷ്ണൽ കൗൺസിൽ ഓഫ് വൈ.എം സി.എ യുടെ സഹകരണത്തോടെ കൊട്ടിയൂർ വൈ.എം.സി.എ നടപ്പാക്കിവരുന്ന ജീവകാരുണ്യ പദ്ധതിയാണ് സഹായത ഡയാലിസിസ് യോജന്. ഇരിട്ടി അമല ഹോസ്പിറ്റൽ, ചുങ്കക്കുന്ന് കമിലസ് ഹോസ്പിറ്റൽ എന്നി ആസ്പത്രികളുടെ സഹകരണത്തോടു കൂടി നടത്തുന്ന പദ്ധതിയിൽ ഡയാലിസിസിനു ചെലവാകുന്ന ചെലവിൻ്റെ 50% നാഷ്ണൽ വൈ.എം.സി.എ യും ബാക്കി വരുന്ന തുക കൊട്ടിയൂർ വൈ.എം.സി.എ.യുമാണ് മുടക്കുന്നത്. കൂടാതെ ആസ്പത്രികളും സഹകരിക്കുന്നുണ്ട്. ഫെബ്രുവരി മാസം വരെ 300 ൽ പരം ഡയാലിസിസ് നടത്തി കൊടുത്തു. വരും മാസങ്ങളിലും പ്രൊജക്ട് തുടരാൻ വേണ്ടിയാണ് തീരുമാനിച്ചിരിക്കുന്നത്. കേളകം ലയണസ് ക്ലബിൻ്റെ സാമ്പത്തിക സഹായം ബിനു കടക്കുഴ,വൈ .എം .സി .എ പ്രിസിഡൻ്റ് ബിജു പോൾ, സെക്രട്ടറി തോമസ് പോൾ, ഡയാലിസിസ് കോഡിനേറ്റർ മാനുവൽ പളളിക്കമാലിൽ, ട്രഷറർ ജോസുകുട്ടി ചാത്തമല എന്നിവർക്കു കൈമാറി.

0 Comments