ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള യ്ക്ക് നേരെ വധശ്രമം




 ശ്രീനഗ‍ർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങാൻ ഒരുങ്ങവെ അക്രമി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതി‍ർത്തു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് അക്രമിയെ കീഴ്പ്പെടുത്തി. സംഭവസമയം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിയും ഫറൂഖ് അബ്ദുള്ളയ്ക്കൊപ്പം ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഫറൂഖ് അബ്ദുള്ള രക്ഷപ്പെട്ടതെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

വിവാഹ ചടങ്ങ് നടക്കുന്ന ഹാളിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥ‌‍രുടെ വലയത്തിൽ നടന്നുപോകവെ ആണ് ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം ഉണ്ടായത്. അക്രമി വെടിയ‍ുതി‍‌ർത്ത് പരിഭ്രാന്തി പരത്തുകയും ഉടൻതന്നെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തുകയുമായിരുന്നു. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് അധ്യക്ഷൻ കൂടിയായ ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രി സുരിന്ദർ ചൗധരിക്കും പരിക്കുകളില്ല

Post a Comment

0 Comments