ഓസ്‌ലോ: നോര്‍വെ തലസ്ഥാനമായ ഓസ്‌ലോയിലെ യുഎസ് എംബസിയില്‍ ശക്തമായ സ്ഫോടനം നടന്നതായി റിപ്പോർട്ട്. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ നിലവിൽ വ്യക്തതയില്ലെന്ന് ഓസ്‌ലോ പൊലീസ് അറിയിച്ചു. ശക്തമായ സ്ഫോടന ശബ്ദം കേൾക്കുകയും ആ പ്രദേശത്ത് നിന്ന് പുക ഉയര്‍ന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കൻ എംബസിയിൽ സ്ഫോടനം നടന്നതായി ഞങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നോര്‍വെ പൊലീസ് വക്താവ് മൈക്കൽ ഡെല്ലെമിർ വ്യക്തമാക്കി. കോൺസുലർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം നടന്നത്. ആരാണ് പിന്നിലെന്ന് അന്വേഷിച്ച് വരികയാണ്. ആ പ്രദേശത്തുനിന്ന് മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡെല്ലമിർ പറഞ്ഞു

0 Comments