ടെഹ്റാൻ: സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി, മരണശേഷം ഖമേനിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്. ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പാണ് ഇറാൻറെ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണശേഷം അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ആദ്യ പോസ്റ്റിലുള്ളത്. 'സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാൽ അതിന്റെ അനന്തരഫലങ്ങൾ ഭരണകൂടത്തെ നിരാശയിലാക്കും' എന്നാണ് കുറിപ്പ് വിശദമാക്കുന്നത്. മിസൈലുകൾ നിർമ്മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നതും ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം ഉൾപ്പെടുത്തിയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഫെബ്രുവരി 28-ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അതിരൂക്ഷമായി തുടരുകയാണ്

0 Comments