മീനങ്ങാടി: ബത്തേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ രണ്ടാം ദിവസത്തെ പര്യടന ജാഥ മീനങ്ങാടി അപ്പാട് നിന്ന് ആരംഭിച്ചു. രാവിലെ 9 ഓടെ അപ്പാട് എത്തിയ സ്ഥാനാർഥിക്ക് പ്രദേശവാസികൾ ഉജ്ജ്വല സ്വീകരണം നൽകി. പി ആർ ജയപ്രകാശ്, എൻ പി കുഞ്ഞുമോൾ, സുരേഷ് താളൂർ, വി സുരേഷ്, പി വാസുദേവൻ, സജീവ്, എം ആർ ശശിധരൻ, കെ കെ വിശ്വനാഥൻ എന്നിവർ കൂടെയുണ്ടായിരുന്നു.

0 Comments