കൊട്ടിയൂർ വൈറ്റൽ നട്ട്സ് കശുവണ്ടി ഫാക്ടറി ഇരട്ടത്തോട് പ്രവർത്തനം ആരംഭിച്ചു. ഫാത്തിമ മാതാ ഫൊറോന വികാരി ഫാ.പോൾ കൂട്ടാല വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന സ്ഥാപനത്തിൽ മെച്ചപ്പെട്ട ഗുണമേന്മയുള്ള കശുവണ്ടിയും മറ്റ് ഡ്രൈ നട്ട്സും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ സിസിലി കണ്ണന്താനം, പഞ്ചായത്ത് വൈസ് പ്രെസിഡന്റ് റോയി നമ്പുടാകം, കൊട്ടിയൂർ വൈറ്റൽ നട്ട്സ് ഉടമ സാജു തോമസ്, പഞ്ചായത്ത് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ എം എസ് തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

0 Comments