കൽപ്പറ്റ: എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ‘മോളിങ് വാക്ക് ക്യാമ്പയിൻ’ ആരംഭിച്ചു. രാവിലെ നടക്കാനിറങ്ങി ‘ചിരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ ചിത്രത്തിനുപിന്നിൽ വയനാട്ടിൽ ജീവൻപൊലിഞ്ഞ മനുഷ്യരുടെ വിലാപമുണ്ട്’ എന്ന പോസ്റ്ററുകൾ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾക്കരികിൽ സ്ഥാപിച്ചാണ് പ്രതിഷേധം.
ജില്ലാതല ഉദ്‌ഘാടനം എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്രരവീന്ദ്രൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി അധ്യക്ഷയായി. സെക്രട്ടറി എം എസ് ആദർശ്, അഥീന ഫ്രാൻസിസ്, മുഹമ്മദ് ഷിബിലി, ഇ എ സായന്ത് കൃഷ്‌ണ തുടങ്ങിയവർ സംസാരിച്ചു.
0 Comments