പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഹരിതസേന സ്കോളർഷിപ്പ് ഇക്കോ സെൻസ് പരിപാടി ഉദ്ഘാടനം ചെയ്തു

 



പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2025 - 26 വാർഷിക പദ്ധതിയുടെ ഭാഗമായി ഹരിതസേന സ്കോളർഷിപ്പ് ഇക്കോ സെൻസ് പരിപാടി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്  ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ചു.

 പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.  ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന റാലിയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. വിവിധ വിദ്യാർഥികൾ മാലിന്യ സംസ്കരണം സംബന്ധിച്ച പ്രോജക്ട് അവതരിപ്പിക്കുകയും "Waste to Art" എന്ന ടീമുമായി ബന്ധപ്പെട്ട പ്രദർശനവും നടത്തി.

 33 വിദ്യാർത്ഥികൾക്ക് 1500 രൂപ വീതമുള്ള ഹരിത സേന സ്കോളർഷിപ്പും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മികച്ച ശുചിത്വ വിദ്യാലയമായി ആനപ്പാറ സെന്റ് ജോർജ് ഇംഗ്ലീഷ് യുപി സ്കൂളിലെ തിരഞ്ഞെടുത്തു, ഉപഹാരവും നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷൈജ മഗേഷ് മുഖ്യപ്രഭാഷണം നടത്തി. പുരസ്കാര വിതരണം വികസന സ്റ്റാൻഡിoങ് കമ്മിറ്റി ചെയർപേഴ്സൺ  കലാരാജ് ഉണ്ണികൃഷ്ണനും സർട്ടിഫിക്കറ്റ് വിതരണം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  നിഖിൽ കെ കെ എന്നവരും നൽകി.

 വലിച്ചെറിയുന്ന പാഴ് വസ്തുക്കളിൽ നിന്നും കലാരൂപങ്ങൾ സൃഷ്ടിക്കുന്നതും ആയി ബന്ധപ്പെട്ട ക്ലാസ് ബി ആർ സി കോഡിനേറ്റർ ശിഖ അവതരിപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ  ഷാരിഷ് വിഷയാ വതാരണവും അസിസ്റ്റന്റ് സെക്രട്ടറി ഷീന കെ ദേവസ്യ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

0 Comments