തുടർഭരണത്തിലൂടെ കേരളം അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയും കോൺഗ്രസും ആഗോളവത്കരണത്തിൻ്റെ നടത്തിപ്പുകാരാണ്. കോർപ്പറേറ്റ്കളെ പ്രീതിപ്പെടുത്തുന്നതിനുള്ള നയമാണ് അത്. എന്നാൽ LDF പിന്തുടരുന്ന ബദൽ നയത്തിൽ ജനങ്ങൾക്കാണ് പ്രാധാന്യം.
കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കി. ഹരിത കേരള മിഷൻ നടപ്പാക്കി. 2021ൽ ആരോഗ്യരംഗം മെച്ചപ്പെട്ടു. 2016 വരെ ആരോഗ്യരംഗം തകർച്ചയിൽ ആയിരുന്നു. കൊവിഡ് കാലം മാറ്റത്തിന്റെ കാലമായിരുന്നു. ശിശുമരണ നിരക്കിൽ അമേരിക്കയെ കവച്ചുവച്ചു. പൊതു വിദ്യാഭ്യാസത്തിന് വലിയ ഊന്നൽ നൽകി.
ഇന്നത്തെ വിദ്യാഭ്യാസ രംഗവും ഉയർന്നു. കേരളത്തിൻറെ യുവത ആഗ്രഹിക്കുന്ന തരത്തിലുള്ള ഉയർച്ചയിലേക്ക് നീങ്ങുന്നു. ലൈഫ് മിഷൻ പദ്ധതി നടപ്പാക്കി. പ്രളയവും നിപ്പയും കൊവിഡ് അടക്കം ദുരന്തങ്ങൾ വന്നിട്ടും കേന്ദ്ര സഹായങ്ങൾ ഒന്നും ലഭിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുണ്ടക്കൈ ദുരന്തത്തിനും കേന്ദ്ര സഹായം ലഭിച്ചില്ല. കേരളത്തിന് അർഹതപ്പെട്ടതെല്ലാം കേന്ദ്രം നിഷേധിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴൊക്കെ പ്രതികാര ബുദ്ധിയോടെ പ്രവർത്തിച്ചു. കടമെടുത്ത പണം ചെലവഴിച്ചത് വികസന പ്രവർത്തനങ്ങൾക്കാണ്. കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു.
കേന്ദ്ര അവഗണനയ്ക്കെതിരെ യുഡിഎഫ് ഒരു ഘട്ടത്തിലും പ്രതികരിച്ചില്ല. എംപിമാർ ആരും ഒരക്ഷരം മിണ്ടിയില്ല. ബിജെപിയുടെ മനസ്സിൽ നേരിയ മുഷിച്ചിൽ പോലും ഉണ്ടാവരുത് എന്നതാണ് യുഡിഎഫിന്റെ ചിന്ത. എൽഡിഎഫിനോടുള്ള വിരോധമാണ് കാരണം. കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് പോകുമ്പോൾ യുഡിഎഫിനെ ക്ഷണിച്ചിരുന്നു. ഞങ്ങളില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

0 Comments