യുദ്ധഭീതിയിൽ വിറച്ച് വിപണി; ഇന്ത്യൻ സൂചികകൾ കൂപ്പുകുത്തി

 

മുംബൈ : പശ്ചിമേഷ്യൻ യുദ്ധം കനക്കുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. നിഫ്റ്റി50 സൂചിക 400 പോയിന്റിലധികം ഇടിഞ്ഞ് 23,700 നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 1300 പോയിന്റിലധികം തകർന്ന് 73,000 നിലയിലാണ് തുടങ്ങിയത്.

നിലവിൽ നിഫ്റ്റി50 സൂചിക 23,600 പോയിന്റിന് താഴേക്ക് പതിച്ചു. ഏപ്രിൽ 9ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സൂചിക ഇപ്പോൾ വ്യാപാരം നടത്തുന്നത്. ഈ മാസം മാത്രം നിഫ്റ്റി 50 സൂചികയിൽ 12 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

​ഗൾഫ് മേഖലയിൽ തുടരുന്ന പ്രതിസന്ധി രൂക്ഷമാകുന്നത് നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം 23,000 എന്നത് പ്രശ്നമില്ലാത്ത നിലയാണ്. ഇതിന് താഴേക്ക് പോയാൽ 22,930 എന്ന മുൻപത്തെ താഴ്ന്ന നിലവാരത്തിലേക്ക് വിപണി എത്തിയേക്കാം.

ആഗോള അനിശ്ചിതത്വം കാരണം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുകയാണ്.

Post a Comment

0 Comments