ഇറാൻ ആക്രമണത്തിൽ അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു. സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സൗദി അറേബ്യ ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലും ഇന്നലെ ആക്രമണമുണ്ടായി.
ഇന്ത്യൻ സ്വദേശിക്കും പാകിസ്ഥാൻ സ്വദേശിക്കുമാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങളും കത്തിനശിച്ചു .
അതിനിടെ ബഹ്റൈനിലുണ്ടായ ആക്രമണത്തിൽ മുഹ്റഖ് മേഖലയിൽ തീ പിടിത്തമുണ്ടായി. ആളപായം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അറദ്, ഖലാലി, സമാഹീജ് എന്നിവിടങ്ങളിലെ താമസക്കാർക്ക് സുരക്ഷാനിർദേശങ്ങൾ നൽകി. സൗദിയിലെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകൾ പ്രതിരോധ സേന തകർത്തു

0 Comments