പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ വാർത്ത സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ

 



ആലപ്പുഴ: പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ വാർത്ത സമ്മേളനം വിളിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നാളെ രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വീട്ടിൽ വച്ചാണ് മാധ്യമങ്ങളെ കാണുക. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിലടക്കം പ്രഖ്യാപനം ഉണ്ടായേക്കും. ഇന്നലെ ആലപ്പുഴയിലെ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ വാട്സ് ഗ്രൂപ്പും തുടങ്ങി. മത്സരിക്കാനുള്ള നിലമൊരുക്കലിന്‍റെ ഭാഗമായാണ് വാട്സ്ആപ്പ് ഗ്രൂപ്പ് എന്നാണ് സൂചന. 


Post a Comment

0 Comments