വാഷിങ്ടണ്‍ ഡിസി: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അസംസ്‌കൃത എണ്ണ വിതരണം തടഞ്ഞാല്‍ ഇറാന്‍ ഏറ്റവും കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുദ്ധത്തില്‍ റഷ്യ ഇടപെടില്ലെന്ന് യുഎസ് പ്രസിന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അറിയിച്ചതായും ഹെഗ്‌സെത്ത് പറഞ്ഞു.
'ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തെ തടസപ്പെടുത്താനുള്ള ഇറാന്റെ ഏതൊരു നീക്കത്തിനും കടുത്ത പ്രത്യാക്രമണം നേരിടേണ്ടിവരും. യുദ്ധം എത്രകാലം നീളുമെന്ന് ആത്യന്തികമായി തീരുമാനിക്കുക യുഎസ് പ്രസിഡന്റാണ്' -പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാനെ പൂര്‍ണമായും പരാജയപ്പെടുത്തുന്നത് വരെ സൈനിക നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ വാക്കുകള്‍.

0 Comments