മരവ്യാപാരവുമായി ബന്ധപ്പെട്ട തർക്കം, ചീരാൽ നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു,മെമ്പർക്ക് പരിക്ക്


വയനാട്: മരവ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം. ചീരാൽ നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു.

മൂക്കുപുര സുനിലിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഘർഷത്തിൽ പരിക്കേറ്റ വാർഡ് മെമ്പർ പ്രശാന്ത് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

തമിഴ്നാട് അതിർത്തി പ്രദേശത്തെ മരം വ്യാപാരികളാണ് മരം എടുത്തത്. മരം മുറിച്ചപ്പോൾ അടുത്ത പറമ്പിലെ ആദായങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ഉടലെടുത്തത്.

Post a Comment

0 Comments