തുടക്കത്തില്‍ തന്നെ ഫിലിപ്പ് സാള്‍ട്ടിനെ നഷ്ടമായ ആര്‍സിബിയെ മികച്ച ബാറ്റിംഗിലൂടെ ദേവ്ദത്ത് പടിക്കല്‍ മുന്നില്‍ നിന്ന് നയിച്ചു. 26 പന്തില്‍ നിന്ന് 61 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ നേടിയത്. പടിക്കലും കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 45 പന്തില്‍ നിന്ന് 101 റണ്‍സ് നേടി. പടിക്കലിനെ ഹര്‍ഷ് ദുബേ പുറത്താക്കിയതിന് ശേഷം കോഹ്‌ലിയും രജത് പടിദാറും ചേര്‍ന്ന് 22 പന്തില്‍ നിന്ന് 53 റണ്‍സ് അടിച്ചെടുത്തു. 12 പന്തില്‍ 31 റണ്‍സ് നേടി് പടിദാര്‍ മടങ്ങി. പടിദാര്‍ പുറത്തായ തൊട്ടടുത്ത പന്തില്‍ ജിതേഷ് ശര്‍മ്മയെ പുറത്താക്കി ഡേവിഡ് പെയിന്‍ ആര്‍സിബിയെ വിറപ്പിച്ചു. എന്നാല്‍, 33 പന്തില്‍ തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ വിരാട് കോഹ്‌ലിയ്ക്ക് പിന്തുണയുമായി ടിം ഡേവിഡും രംഗത്തെത്തിയപ്പോള്‍ 26 പന്ത് ബാക്കി നില്‍ക്കെ ആര്‍സിബി വിജയം നേടി.
നേരത്തെ, 9 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 201 റണ്‍സ് എടുത്തത്. 80 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. അനികേത് ശര്‍മ (43) ഹെന്റിച്ച് ക്ലാസന്‍ (31) എന്നിവരും തിളങ്ങി. ആര്‍സിബിക്കായി ജേക്കബ് ഡഫിയും റോമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ 3 വിക്കറ്റ് വീതം നേടി.
0 Comments