കൊട്ടിയൂർ: 15 വയസ്സിൽ താഴെയുള്ള കുട്ടികളിൽ അലർജി, ആസ്ത്മ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്കുള്ള പ്രാണ-സിദ്ധ ചികിത്സാ പദ്ധതിക്ക് അമ്പായത്തോട് സെന്റ് ജോർജ് എൽ പി സ്കൂളിൽ തുടക്കം കുറിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു കൊച്ചു പൂവത്തുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിദ്ധ മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ഒ പദ്ധതി വിശദീകരണം നടത്തി. വാർഡ് മെമ്പർ സുഷമ ചെറുപറമ്പിൽ, സിസ്റ്റർ മിനി ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്കായുള്ള യോഗ പരിശീലനവും,മെഡിക്കൽ ക്യാമ്പും നടന്നു.
ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രാണ. കുട്ടികളിലെ ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധ മാർഗങ്ങളും ചികിത്സയും ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. ബോധവൽക്കരണ ക്ലാസുകൾ, തുടർക്യാമ്പുകൾ, യോഗ പരിശീലനം എന്നിങ്ങനെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിലൂടെ കുട്ടികളുടെ സമഗ്ര ആരോഗ്യത്തെയാണ് ലക്ഷ്യമാക്കുന്നത്.

0 Comments