കേരള കോൺഗ്രസ്‌ എം സംസ്‍കാര വേദി ഉളിക്കലിന്റെ ആഭിമുഖ്യത്തിൽ അന്തർദേശിയ വനിതാദിനാചരണം നടത്തി





ഇരിട്ടി :കേരള കോൺഗ്രസ്‌ എം സംസ്‍കാര വേദി ഉളിക്കലിന്റെ ആഭിമുഖ്യത്തിൽ അന്തർദേശിയ വനിതാദിനാചരണം നടത്തി.വനിതാ ദിനചാരണത്തിന്റെ ഭാഗമായി ലോക വനിതാ പഞ്ചഗുസ്തി വിഭാഗത്തിൽ വെള്ളി മെഡൽ ജേതാവായ മണിക്കടവ് സ്വദേശി ത്രേസ്സ്യാമ്മ എം എം,കഴിഞ്ഞ 45 വർഷകാലമായി കുട്ടികളെ കളരി എഴുത്ത് പഠിപ്പിക്കുന്ന രാധാമണി ടീച്ചർ എന്നിവരെ കേരള കോൺഗ്രസ്‌ എം നിയോജകമണ്ഡലം സെക്രട്ടറി  ജോണി കരിമ്പന,മണ്ഡലം ട്രഷറർ  ജോൺ കോവിലകം എന്നിവർ ആദരിച്ചു. മോളി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ്‌ അപ്പച്ചൻ കുമ്പുക്കൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇമ്മനുവേൽ വെട്ടിപ്ലാവിൽ,ടി എ ൽ ആന്റണി,യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്‌ എബിൻ കുര്യാക്കോസ്,പാപ്പച്ചി ഇളംതുരുത്തിയിൽ,മാത്യു കെ ജെ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0 Comments