നിലവിൽ ഏഴ് മത്സരത്തിൽ സമനില മാത്രമുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഒരു പോയന്റ് മാത്രമാണുള്ളത്. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബ് നിലവിൽ 13ാം സ്ഥാനത്താണ്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞദിവസം ഡേവിഡ് കറ്റാലയെ പുറത്താക്കിയിരുന്നു. വരും ഹോം മത്സരങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും വ്യക്തമാക്കി. ആരാധകരുടെ വികാരത്തെ മാനിക്കുന്ന യാതൊരു നടപടിയും ക്ലബ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഇവർ വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് സമാനമായി മോശം ഫോമിലാണ് ഡൽഹിയും. സീസണിലെ ആദ്യ ജയമാണ് ഇവർ നേടിയത്.
0 Comments