വിരമിച്ച ശേഷവും നക്ഷത്ര ചിഹ്നം വച്ച കാറില്‍ യാത്ര; ടോമിന്‍ ജെ. തച്ചങ്കരിക്ക് 250 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

 




കോട്ടയം: സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും സ്വകാര്യ കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. 250 രൂപയാണ് പിഴ ചുമത്തിയത്.

മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റേതാണ് നടപടി. പിഴ ഈടാക്കിയത് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന്. തച്ചങ്കരി പിഴ ഒടുക്കുകയും ചെയ്തു. സംഭവത്തിൽ സംസ്ഥാന പൊലിസ് മേധാവി, കോട്ടയം എസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. ഡിജിപിക്ക് ലഭിച്ച പരാതിയിലായിരുന്നു നടപടി.

കോട്ടയത്ത് കോടതിയില്‍ എത്തിയപ്പോഴായിരുന്നു ദൃശ്യങ്ങള്‍ ഉള്‍പ്പടെ പുറത്തു വന്നത്. മൂന്ന് വര്‍ഷം മുമ്പാണ് തച്ചങ്കരി സര്‍വീസില്‍ നിന്ന് വിരമിച്ചത്. എന്നാല്‍ കോട്ടയത്ത് കോടതിയില്‍ ഹാജരാകാന്‍ വന്നപ്പോള്‍ സ്വന്തം കാറില്‍ ഡിജിപി പദവിയുടെ അടയാളമുള്ള ബോര്‍ഡ് വെച്ചിരുന്നു. മാധ്യമങ്ങള്‍ ചിത്രീകരിച്ചതോടെ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.



Post a Comment

0 Comments