പശ്ചിമബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്, പതിനൊന്നു മണിയോടെ 40 ശതമാനം കവിഞ്ഞു



കൊൽക്കത്ത: പശ്ചിമബംഗാൾ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് മുൻപ് തന്നെ പകുതിയോളം വോട്ടര്‍മാര്‍ സമ്മതിദാനം നിര്‍വ്വഹിച്ചു. രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 11 മണി വരെ ഏകദേശം 40 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാവിലെ 9 മണിവരെയുള്ള ആദ്യ രണ്ട് മണിക്കൂറിൽ ഏകദേശം 18.39% പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. പുർബ ബർധമാൻ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

7 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഏകദേശം 3.21 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. ചിലയിടങ്ങളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (EVM) പണിമുടക്കിയത് വോട്ടെടുപ്പ് വൈകിപ്പിക്കാൻ കാരണമായിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനും പുതുച്ചേരിക്കും ഒപ്പം മേയ് 4-നാണ് വോട്ടെണ്ണൽ നടക്കുന്നത്.


Post a Comment

0 Comments