തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില കൂടും. പാൽവില കൂട്ടാൻ സർക്കാർ അനുമതിയായി. ലിറ്ററിന് നാല് രൂപ വർധിച്ചേക്കാനാണ് സാധ്യത. പാലിന്റെ വില വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാരിനോട് മില്‍മ ആവശ്യപ്പെട്ടിരുന്നു. ആദ്യം നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലാത്തതിനാൽ വീണ്ടും ആവശ്യപ്പെടുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പാല്‍വില കൂട്ടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തീരുമാനം വൈകുന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന പരാതിയുമായി എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികള്‍ പട്ടം മില്‍മ ആസ്ഥാനത്ത് പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ലീറ്ററിന് 4 മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ആറു മാസം മുന്‍പ് ബോര്‍ഡ് തീരുമാനമെടുത്തിരുന്നെന്നും ഇത് ഉടന്‍ നടപ്പാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നത്.

0 Comments