അമ്പലപ്പുഴയിലെ സ്വതന്ത്രസ്ഥാനാർഥി ജി സുധാകരൻ അവസരവാദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദ നിലപാടുകാരനും കോൺഗ്രസും ചേർന്ന് ബിജെപി വോട്ട് വാങ്ങാനാണ് പ്ലാനെന്ന അമ്പലപ്പുഴയിലെ എൽഡിഎഫ് പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അവസരവാദ നിലപാടുകാരൻ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ താഴ്ന്നു പോകുമെന്നും പിണറായി വിജയൻ പറഞ്ഞു.
എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആണ് കോണ്ഗ്രസ് നീക്കം. ഇത് പുന്നപ്ര വയലാർ രക്തസാക്ഷികളുടെ മണ്ണാണ്. ഈ മണ്ണിന് ഒരു ചരിത്രമുണ്ട്. അത് വഞ്ചകരെ പ്രോത്സാഹിപ്പിക്കുന്ന ചരിത്രമല്ല. ഒരു വ്യതിയാനത്തിനൊപ്പവും ആലപ്പുഴ ഇല്ല. നാടും നാട്ടുകാരും ശരിയായ വഴിയിൽ നിലകൊള്ളും. അവസരവാദത്തിന്റെ മൂർത്തീകാരണത്തെ എന്തിന് പേറണം എന്ന് ജനം ചിന്തിക്കുംമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
.jpeg)
0 Comments