കോഴിക്കോട്: പേരാമ്പ്രയിലെ വിവാദ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് കിട്ടിയിട്ടില്ലെന്ന് . വിവാദം ഉയർത്തിയ ആളുകൾ തന്നെ അതിൽ പരിശോധന നടത്തട്ടെ. തങ്ങൾ അങ്ങനെ ഒരു അനൗൺസ്മെന്റ് നടത്തിയിട്ടില്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ടി.പി മറുപടി നൽകിയില്ല.
പേരാമ്പ്ര സമാധാന അന്തരീക്ഷമുള്ള സ്ഥലമാണ്. താത്ക്കാലികമായി നേട്ടം ഉണ്ടാക്കാനാണെങ്കിലും ഇതൊരു സുഖമായ പണിയല്ല. തങ്ങൾ അങ്ങനെ ഒരു അനൗൺസ്മെന്റ് നടത്തിയിട്ടില്ലെന്നും പരാതി ഉണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുത്തോട്ടെയെന്നും ടി.പി പറഞ്ഞു.
എൽഡിഎഫിന്റെ ഔദ്യോഗിക വാഹനങ്ങളുടെ റെക്കോർഡ് നൽകാം. ആ പെൻഡ്രൈവ് നൽകാൻ തയാറാണ്. പരാതി ഉണ്ടെങ്കിൽ അന്വേഷണം നടക്കട്ടെയെന്നും സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.
0 Comments