മുത്തശിയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ചെറുമകന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

 



തൃശൂർ : വല്ലച്ചിറ കടലശ്ശേരിയിൽ തനിച്ചു താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യ (78) ചെറുമകൻ ഗോകുൽ (കണ്ണൻ – 36)ആണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കാൻ വേണ്ടിയാണ് ഇയാൾ മുത്തശിയെ കൊലപ്പെടുത്തിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ. കമനീസാണ് ശിക്ഷ വിധിച്ചത്.

നാടിനെ നടുക്കിയ സംഭവം 2022 ഫെബ്രുവരി 25-നാണ് നടന്നത്. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ സ്വർണ്ണാഭരണങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ പ്രതിയായ ഗോകുൽ വീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. കിടക്കുകയായിരുന്ന കൗസല്യയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു

Post a Comment

0 Comments