പുലർച്ചെ ഏകദേശം 1.08-ന് വിമാനം പറന്നുയരാൻ തയ്യാറെടുക്കുമ്പോഴാണ് എൻജിൻ തകരാർ സംഭവിക്കുകയും തീ പടരുകയും ചെയ്തത്. വിമാനം റൺവേയിൽ വെച്ച് തന്നെ അടിയന്തരമായി ഒഴിപ്പിച്ചു. എമർജൻസി സ്ലൈഡുകൾ വഴി യാത്രക്കാരെയും ജീവനക്കാരെയും വേഗത്തിൽ പുറത്തിറക്കി.നിലവിൽ ആറ് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജീവനക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
അപകടകാരണം വ്യക്തമായി കണ്ടെത്താൻ സ്വിസ് എയർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധർ ഉടൻ സ്വിറ്റ്‌സർലൻഡിൽ നിന്ന് ഡൽഹിയിലെത്തി വിമാനം വിശദമായി പരിശോധിക്കും.പരിക്കേറ്റ 6 യാത്രക്കാർക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. മറ്റ് യാത്രക്കാർക്ക് ഹോട്ടൽ താമസവും തുടർയാത്രയ്ക്കുള്ള ബദൽ സൗകര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കി വരികയാണെന്ന് കമ്പനി അറിയിച്ചു.
0 Comments