കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു


കർണാടക ഗുണ്ടൽപേട്ടിന് സമീപം വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ(30), മുനീറ (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിക്കുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.  അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരെ ഗുണ്ടൽപേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. 

Post a Comment

0 Comments