ഓടപ്പു നിർമ്മാണ,വിപണന വിവാദ തീരുമാനത്തിൽ കൊട്ടിയൂർ ദേവസ്വം നിലപാടിനെതിരെ ബി ജെ പിയും യുവമോർച്ചയും

  



കൊട്ടിയൂർ ഉത്സവകാലത്തെ ഓടപ്പൂ നിർമ്മാണം വിതരണം എന്നിവയ്ക്ക് ദേവസ്വത്തിന്റെ അനുമതിയോ ലൈസൻസോ വേണമെന്നും ദേവസ്വത്തിന്റെ അനുമതിയില്ലാതെ ഓടപ്പൂ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നുമുള്ള കൊട്ടിയൂർ ദേവസ്വത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും യുവമോർച്ചയും. കൊട്ടിയൂർ ഉത്സവകാലത്ത് നിരവധി പാവപ്പെട്ട ജനങ്ങളുടെ ഉപജീവനമാർഗമാണ് ഓടപ്പൂ നിർമ്മാണവും വില്പനയും .ഇത് തടസ്സപ്പെടുത്താനുള്ള നടപടിയുമായി ദേവസ്വം മുന്നോട്ടു വരികയാണെങ്കിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപിയും യുവമോർച്ചയും മുന്നോട്ട് വരുമെന്ന് യുവമോർച്ച സംസ്ഥാന സമിതി അംഗം അരുൺ ഭരത് പ്രസ്താവനയിലുടെ  അറിയിച്ചു

Post a Comment

0 Comments