പേരാവൂര്‍ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിനായി വോട്ട് അഭ്യര്‍ത്ഥിച്ച് കെ.എസ്‌.യു പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി


പേരാവൂര്‍: പേരാവൂര്‍ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. സണ്ണി ജോസഫിനായി വോട്ട് അഭ്യര്‍ത്ഥിച്ച് കെ.എസ്‌.യു പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.
പേരാവൂര്‍ ടൗണിലും സമീപ പ്രദേശങ്ങളിലുമായി നടത്തിയ പ്രചരണത്തില്‍ പ്രവര്‍ത്തകര്‍ കടകളിലും, മറ്റ് സ്ഥാപനങ്ങളിലും, ബസ് സ്റ്റാന്റിലും വോട്ടര്‍മാരോട് പിന്തുണ അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ക്ക് ഇന്ദിര ഗ്യാരണ്ടി കാര്‍ഡ് നല്‍കിയാണ് പ്രചരണം സംഘടിപ്പിച്ചത്.
നിയോജകമണ്ഡലം പ്രസിഡണ്ട് ആല്‍ബിന്‍ പുതുശ്ശേരി, അലക്‌സ് ബെണ്ണി, എബിന്‍ പി.ജെ., ആകാശ്, ബിജില്‍, വിനായക്, അല്‍ഫോന്‍സ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പ്രചരണം മണ്ഡലത്തില്‍ ശ്രദ്ധേയമായി.

Post a Comment

0 Comments