കൂടത്തായിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ആറ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

 



കോഴിക്കോട്: താമരശ്ശേരി കൂടത്തായില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. വാഹനത്തിന്റെ ക്യാബിനിലും പുറത്തുമായി യാത്ര ചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്.

കൂടത്തായി പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം നടന്നത്. ഉത്തരപ്രദേശ് സ്വദേശികളായ ഗോപാല്‍, മുന്നി, അജയ്, ധര്‍മേന്ദര്‍, ഷംസുദ്ദീന്‍, അമര്‍ പ്രസാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുറോഡില്‍ തന്നെ വാഹനം മറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്

Post a Comment

0 Comments