കൊല്ലം കടക്കലിൽ യുവാവിനെ കുത്തിക്കൊന്നു. ബാറിൽ വെച്ചുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം. കടക്കൽ സ്വദേശി ശരത് ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ബാറിൽ വെച്ച് ഇരു കൂട്ടരും തമ്മിൽ തർക്കം ഉണ്ടാക്കുകയായിരുന്നു. ശരത്തിനെ കുത്തിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
0 Comments