സംസ്ഥാനത്തെ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നാളെ (ശനിയാഴ്ച ) രാവിലെ 11 മണിക്കാണ് ഓണ്‍ലൈനായി യോഗം ചേരുക. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്കാണ് സൂര്യാതപമേറ്റത്. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്.

0 Comments