വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 


മുത്തങ്ങ: എകസൈസ് ഇന്റലിജൻസ് ബ്യൂറോ ജോയൻ എകസൈസ കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് ഇൻ്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ പാർട്ടികൾ സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കർണ്ണാടക ഭാഗത്ത് നിന്നും ചകിരി കയറ്റി കോഴിക്കോട് അരിക്കോടേക്ക് പോകുകയായിരുന്ന മിനിലോറിയിൽ നിന്നും 853 കിലോ നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടി. 105 ചാക്കുകളിലായി സൂക്ഷിച്ച 42,650 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടി യത്. സംഭവവുമായി ബന്ധപ്പെട്ട് കെ.എൽ 65 എസ് 2395 നമ്പർ ഐഷർ മിനി ലോറിയും, വാഹന ഡ്രൈവറായ മണ്ണാർക്കാട് പെരിഞ്ചോളം ചോലക്കാട്ട് തൊടി വീട്ടിൽ സിദ്ദീഖ്.സി.എച്ച് (38) എന്നയാളെയും കസ്റ്റഡിയിലെടുത്ത ശേഷം തുർ നടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.എക്സൈസ് ഇൻസ്പെക്ടർമാരായ സിറാജ്.എൻ, രാജേഷ് കോമത്ത്, വൈശാഖ്,കെ പ്രിവന്റീവ് ഓഫീസർമാരായ കൃഷ്‌ണൻകുട്ടി.പി, അരുൺ പ്രസാദ്.ഇ, അനീഷ് എ.എസ്, എം.കെ.സുരേന്ദ്രൻ, പ്രോമിസ്, അനിൽ.എ, വനിത സിവിൽ എക്സൈസ് ഓഫീ സർ രമ്യബി.ആർ, സിവിൽ എക്സൈസ് ഡ്രൈവർമാരായ അനുപ്രസാദ്, ബാലചന്ദ്രൻ.കെ.കെ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments