തൃശൂര്‍: തൃശൂർ പൂരത്തിന് വിളംബരം ആയി. നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തള്ളി തുറന്നതോടെയാണ് പൂര വിളംബരം ആയത്. ഇതോടെ പൂരനഗരി ആവേശത്തിലായി.
നെയ്തലക്കാവ് ഭഗവതി തെക്കേഗോപുര നട തള്ളി തുറന്നതോടെ പൂരാവേശത്തിൽ ആയി തൃശൂർ. രാവിലെ എട്ടരയോടെയാണ് നെയ്തല കാവിലമ്മ പുറപ്പെട്ടത്. കൊമ്പൻ എറണാകുളം ശിവകുമാർ തിടമ്പേറ്റി. ദേശക്കാരെ കണ്ട് സ്വരാജ് റൗണ്ടിലെത്തി. പിന്നെ മേളത്തിന്റെ അകമ്പടിയോടെ വടക്കുന്നാഥനിലേക്ക്. വടക്കുംനാഥനെ വണങ്ങി വലം വെച്ചശേഷം നേരെ തെക്കേ ഗോപുര നടയിലെത്തി.. പിന്നെ പൂരപ്രേമികൾ കാത്തിരുന്ന ആ നിമിഷം...
പിന്നീട് ദേവി നിലപാട് തറയിലെത്തി മൂന്ന് തവണ ശംഖ് ഊതിയതോടെ പൂരത്തിന് വിളംബരമായി. ആയിരക്കണക്കിന് ആളുകളാണ് പൂര വിളംബര ചടങ്ങ് കാണാൻ തൃശൂരിൽ എത്തിയത്. ഇനി ഘടക പൂരങ്ങളുടെ വരവിനായി കാത്തിരിപ്പാണ്. നാളെ രാവിലെ കണിമംഗലം ശാസ്താവാണ് വടക്കുംനാഥനിലെത്തുന്ന ആദ്യ ഘടക പൂരം. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയും കുടമാറ്റം വെട്ടിക്കുറച്ചുമാണ് ഇത്തവണത്തെ പൂരം.

0 Comments