പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി.പ്രദേശത്ത്
ലഹരി ഉപയോഗവും മാലിന്യനിക്ഷേപവും വർദ്ധിക്കുന്നതായും നാട്ടുകാർ പറയുന്നു.
സന്ധ്യ മയങ്ങുന്നതോടെ ഈ പ്രദേശം പൂർണ്ണമായും ലഹരിസംഘങ്ങളുടെ പിടിയിലാവുകയാണ്.
മൂർച്ചിലക്കാവ് അമ്പലം പരിസരത്തു നിന്നും, ചെങ്ങോം ഭാഗത്തുനിന്നും, മഞ്ഞളാംപുറം ഭാഗത്തുനിന്നും എളുപ്പത്തിൽ ഇവിടെയൊക്കെ എത്തിച്ചേരാൻ എന്നുള്ളതാണ് ലഹരി മാഫിയയുടെ ഇഷ്ട ഇടങ്ങളിൽ ഒന്നായി ഇതിനെ മാറ്റാനുള്ള കാരണം.
രാത്രി വൈകുവോളം നീളുന്ന സാമൂഹ്യവിരുദ്ധരുടെ ശല്യം പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കുന്നതായും, അമ്പലത്തിലേക്ക് ആശുപത്രിയിലേക്കും പോകുന്ന യാത്രക്കാർക്ക് ഭീഷണിയാകുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
അതുകൂടാതെ മദ്യക്കുപ്പികളും മറ്റും ഉപയോഗം കഴിഞ്ഞ് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും സമീപപ്രദേശമായ മാലിന്യ കേന്ദ്രമായി മാറുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. അടിയന്തരമായി എക്സൈസ് വകുപ്പിന്റെയും പോലീസിനെയും ശ്രദ്ധ വിഷയത്തിൽ ഉണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
0 Comments