പൊന്നാനി ഹാർബർ പരിസരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

 


മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഫാത്തിമ ആണ് മരിച്ചത്. രായിൻമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യയാണ് ഫാത്തിമ. കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടത്തിയത്.

മരണത്തിൽ അസ്വഭാവികതയുണ്ടെന്നും യുവതിയുടെ ഭർത്താവ് മിസ്സിങ്ങാണെന്നും തിരൂർ ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകം ആണോ എന്നുള്ള കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകും. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടുകൂടി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ട്. പരിസരപ്രദേശങ്ങളിലെ സിസിടിവി ഉൾപ്പെടെ പരിശോധിച്ചുവരികയാണെന്നും തിരൂർ ഡിവൈഎസ്പി.


Post a Comment

0 Comments