ഇരിട്ടി ഇമ്മാനുവൽ സിൽക്സിൽ വെഡിങ് കാർണിവൽ ഉദ്ഘാടനം ഇരിട്ടി നഗരസഭ വൈസ് ചെയർപേഴ്സൺ സോയ കാരായി നിർവഹിച്ചു. മുഖ്യ അതിഥികളായ പ്രൊഫസർ ഡോ. അനീഷ് കുമാർ, ഡോ. പി രേഷ്മ എന്നിവർ വെഡിങ് കാർണിവൽ കൂപ്പൺ പ്രകാശനം ചെയ്തു.
"തിരഞ്ഞെടുക്കപ്പെടുന്ന നവദമ്പതികൾക്ക് മലേഷ്യയിലേക്ക് പറക്കാം", കൂടാതെ മറ്റനേകം ആകർഷകമായ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഇമ്മാനുവൽ സിൽക്സ് കസ്റ്റമർക്കായി ഒരുക്കിയിരിക്കുന്നു.
ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ കളക്ഷനുകൾ പൗരാണികവും ആധുനികതയും സമന്വയിപ്പിക്കുന്ന വിവാഹ വസ്ത്രങ്ങളുടെ വിപുലമായ ശേഖരം. വിവാഹ പൂർണ്ണതയ്ക്ക് വൈവിധ്യമാർന്ന വെഡിങ് കളക്ഷനുകൾ സാരികൾ,ലേഡീസ് വെയർ,ജൻസ് വെയർ,കിഡ്സ് വെയർ, വെഡിങ് സാരികൾ ലഹങ്കകൾ ലാച്ചകൾ,ഗൗണുകൾ, വെഡിങ് സൂട്ടുകൾ, വെഡിങ് ദോത്തികൾ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ ഈ വെഡിങ് കാർണിവല്ലിന്റെ പ്രത്യേകതയാണ്. പുതിയ ബ്രൈഡൽ സാരികൾ തിളക്കമുള്ള നിറങ്ങളിലും വൈവിധ്യമാർന്ന ബോർഡർ സ്റ്റൈലുകളിലും ലഭ്യമാണ്.
ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് റെജി തോമസ്, ജെയിംസ് കുര്യൻ, ഇരിട്ടി ഇമ്മാനുവൽ സിൽക്സ് ഷോറൂം മാനേജർ ഉണ്ണി ദിനേഷ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ സുധീപ് കുമാർ എന്നിവർ പങ്കെടുത്തു.
0 Comments