വാട്സാപ്പിൽ ഇനി മൊബൈൽ റീച്ചാർജും; ഇന്ത്യൻ ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചർ

 



ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനി വാട്സാപ്പിൽനിന്ന് നേരിട്ട് മൊബൈൽ റീച്ചാർജുകൾ ചെയ്യാം. പേയുവിന്റെ സഹായത്താൽ പ്രവർത്തിക്കുന്ന ഈ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളിൽ ഘട്ടംഘട്ടമായി എത്തിക്കും. വരും ആഴ്ചകളിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാവും.

ഈ ഫീച്ചർ ഉപയോഗിച്ച് സ്വന്തം നമ്പറിലേക്കോ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നമ്പറിലേക്കോ എളുപ്പം റീച്ചാർജ് ചെയ്യാൻ ഉപഭോക്താക്കൾക്കാവും. ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. നേരത്തെ തന്നെ വാട്സാപ്പിൽ യുപിഐ സേവനം ലഭ്യമാണ്. വാട്സാപ്പ് ചാറ്റിനുള്ളിൽതന്നെ ഉപഭോക്താക്കൾക്ക് എളുപ്പം പണമയക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. ഇതിന് പുറമെയാണ് മൊബൈൽ റീച്ചാർജ് സേവനവും എത്തിയിരിക്കുന്ന്.

വാട്ട്‌സ്ആപ്പിലെ പേയ്‌മെന്റ് ഫീച്ചർ എളുപ്പം കണ്ടെത്തുന്നതിനായി ഹോം സ്‌ക്രീനിൽ രൂപ (₹) ഐക്കണും വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി എളുപ്പം യുപിഐ ഓപ്ഷൻ കണ്ടെത്താനാവും. ഒപ്പം റീച്ചാർജ് ഓപ്ഷൻ എളുപ്പത്തിൽ ആക്സസ് ചെയ്യാം. ഇത് കൂടാതെ മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്ന ടിക്കറ്റിങ് ഫീച്ചറും ലഭ്യമാണ്. ചാറ്റ് വിൻഡോയിലും പണമയക്കുന്നതിനായി ₹ ഐക്കൺ നൽകിയിട്ടുണ്ട്.

റീചാർജ് ഫീച്ചർ ആക്‌സസ് ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള ഘട്ടങ്ങൾ

1. ₹ ഐക്കണിൽ ടാപ്പ് ചെയ്യുക

2. പ്രീപെയ്ഡ് റീചാർജ് തിരഞ്ഞെടുക്കുക

3. നമ്പർ തിരഞ്ഞെടുക്കുക (സ്വന്തം/കുടുംബത്തിന്റെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ)

4. ഓപ്പറേറ്ററെ സ്ഥിരീകരിക്കുക

5. മൊബൈൽ ഓപ്പറേറ്ററെ അടിസ്ഥാനമാക്കി പ്ലാൻ തിരഞ്ഞെടുക്കുക

6. പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കുക (യുപിഐ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡുകൾ)

7. പേയ്‌മെന്റ് സ്ഥിരീകരിക്കുക

Post a Comment

0 Comments