പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി വത്സന്‍ കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം തേടി മണ്ണാര്‍ക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതിയില്‍ ഹരജി നല്‍കി. നിരപരാധിയാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പ്രശോഭ് ജാമ്യാപേക്ഷയില്‍ പറയുന്നു. അപേക്ഷ ഈ മാസം നാലിന് മണ്ണാര്‍ക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതി പരിഗണിച്ചേക്കും.
പീഡനത്തിന് ഇരയായ ദലിത് യുവതിയുടെ പരാതിയിലാണ് പ്രശോഭിനെതിരെ പാലക്കാട് ടൗണ്‍ പൊലീസ് കേസെടുത്തത്. പിന്നാലെ, ഒളിവില്‍ പോയ പ്രശോഭ് ഇതുവരെയും പുറത്തിറങ്ങിയിട്ടില്ല. ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രശോഭിനെ പിടികൂടാനായി അന്വേഷണം ഊര്‍ജിമാക്കിയതായി പൊലീസ് അറിയിച്ചു.
പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചും ഇയാള്‍ സ്ത്രീയെ കയറിപ്പിടിച്ചുവെന്ന് പരാതിയിലുണ്ട്. ഇത് കൂടാതെ, പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി കൈമാറിയിട്ടുണ്ട്. പാലക്കാട് നഗരസഭ 24-ാം വാര്‍ഡിലെ കൗണ്‍സിലറാണ് പ്രശോഭ്.

0 Comments