നാലിടത്ത് ഇന്നലെ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യം

 

കോഴിക്കോട്: കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയാണെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു. നാലിടങ്ങളില്‍ യുവി ഇന്‍ഡെക്‌സ് എട്ട് ആണ് രേഖപ്പെടുത്തിയത്. അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിത്. പത്തനംതിട്ടയിലെ കോന്നി, ആലപ്പുഴ ചെങ്ങന്നൂര്‍, കോട്ടയം ചങ്ങനാശ്ശേരി, ഇടുക്കി മൂന്നാര്‍ എന്നിവിടങ്ങളിലാണ് യുവി ഇന്‍ഡെക്‌സ് എട്ട് രേഖപ്പെടുത്തിയത്.

ആറ് മുതല്‍ ഏഴ് വരെയുള്ള യുവി ഇന്‍ഡെക്‌സ് രേഖപ്പെടുത്തുമ്പോള്‍ യെല്ലോ അലര്‍ട്ടാണ് നല്‍കുക. എട്ട് മുതല്‍ 10 വരെയുള്ള യുവി ഇന്‍ഡെക്‌സാണ് അതീവ ജാഗ്രത പാലിക്കേണ്ട ഓറഞ്ച് അലര്‍ട്ട് വിഭാഗത്തില്‍ പെടുന്നത്. 11ന് മുകളിലാണ് യുവി ഇന്‍ഡെക്‌സ് എങ്കില്‍ റെഡ് അലര്‍ട്ടാണ്. ഏറ്റവും ഗുരുതരമായ സാഹചര്യമാണിത്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ സമിതി നിര്‍ദേശിച്ചു.

Post a Comment

0 Comments